Tuesday, May 6, 2014

മാര്‍ക്സിനെ കുറിച്ച്  ഒരു തമാശകഥ 
ഒരു കമ്മ്യൂണിസ്റ്റ്കാരന് ആയത് കൊണ്ട് മരണശേഷം മാര്‍ക്സിനെ നരകത്തിലേക്ക് പറഞ്ഞയക്കാന്‍ ചിത്രഗുപ്തന്‍ തീരുമാനിച്ചു... നരകത്തിലെത്തിയ അന്ന് മുതല്‍ തന്നെ ഒരു പാറയുടെ മുകളില്‍ കയറിനിന്ന് മാര്‍ക്സ് പ്രസംഗം തുടങ്ങി. അടിച്ചമര്ത്തലിനെ കുറിച്ചും തൊഴിലാളികള്‍ സന്ഘടിക്കേണ്ട ആവശ്യകതയെകുറിച്ചെല്ലമുള്ള ഗംഭീര പ്രസംഗം... പ്രസങ്ങമെല്ലാം കേട്ട് കുറച്ച് ദിവസം കൊണ്ട് സ്വതവേ അലസന്മാരായി നടന്ന നരകവാസികള്‍ ഉഷാറായി. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാ അലസതയും മാറ്റി വെച്ച് വൈകുന്നേരമാവുമ്പോള്‍ മാര്‍ക്സിന്റെ പൊതുയോഗം കേള്‍ക്കാന്‍ പോയി തുടങ്ങി .. രണ്ടാഴ്ചകൊണ്ട് നരകം പ്രക്ഷോഭതരംഗമായി മാറി.
ഹര്‍ത്താല്,‍ ബന്ദ്‌..
പിക്കടിംഗ്, ഉപരോധം..
യമന്റെ കൊട്ടാരം വളയല്‍..
കൊട്ടാരമതില്‍ ചാടികടന്ന് ചെങ്കൊടി കുത്തല്‍..
അങ്ങനെ പ്രക്ഷോഭങ്ങളുടെ അയ്യരുകളിക്ക് നരകം സാക്ഷിയായി.. സ്ഥിതിഗതികള്‍ കൈവിട്ടു പോവും എന്നായപ്പോള്‍ നരകപാലകന്‍ ദേവേന്ദ്രനെ ഫോണില്‍ വിളിച്ചു...
"ഹലോ ദേവേന്ദ്രനല്ലേ , ഇത് നരകത്തില്‍ നിന്ന് നരകപാലകനാ വിളിക്കുന്നെ. ഒരു താടിക്കാരന്‍ വന്നതിനുശേഷം ഇവിടെ ആകെ പ്രക്ഷോഭങ്ങളാ.. സഹായിക്കണം"
"എന്താ ഭ്രത്യാ ആ താടിക്കാരന്റെ പേര്"
"കാള് മാര്‍ക്സ്"
"ഓഹോ മാര്‍ക്സ് ആണോ... അവന്‍ ഒരു കമ്മ്യൂണിസ്റ്റ്കരനാ. ഈ പാവപെട്ടവരുടെ കൂടെയൊക്കെ ജീവിചച്ചെ അവനു പരിചയമുള്ളൂ. സ്വര്ഗീയ സുഖങ്ങലൊന്നും അറിയില്ല. നമുക്ക് ഒരു മാസം അവനെ സ്വര്‍ഗത്തില്‍ കൊണ്ട് വന്നു താമസിപ്പിക്കാം..‍ ‍ സ്വര്ഗീയ സുഖങ്ങളൊക്കെ അറിയുമ്പോ അവന്‍ താനേ വായടക്കും"
അങ്ങനെ മാര്‍ക്സിനെ സ്വര്‍ഗത്തിലേക്ക് കൂട്ടികൊണ്ട്പോയി.
മാസം ഒന്ന് കഴിഞ്ഞു.. രണ്ടു കഴിഞ്ഞു.. നരകപാലകാന്‍ മനസ്സില്‍ പറഞ്ഞു.
"എന്തായിരുന്നു താടിക്കാരന്റെ ഇവിടുത്തെ പോസ്സു. ഇപ്പൊ സ്വര്‍ഗത്തില്‍ പോയതിനു ശേഷം അനക്കമില്ല.. അവിടെ ഉര്‍വശി രംഭ മേനകമാരുടെ കൂടെ ഡാന്സെല്ലാം ചെയ്ത് സുഖിച്ച് ജീവിക്കുകയയിരിക്കും"
മാസം മൂന്നു കഴിഞ്ഞപ്പോള്‍ നരകപാലക്ന്‍ ദേവേന്ദ്രനെ വിളിച്ചു.
"ഹലോ ഇത് നരകത്തില്‍നിന്നാ വിളിക്കുന്നെ. മാര്‍ക്സിനെ ഒരു മാസം കൊണ്ട് തിരിച്ചു വിടാമെന്നു പറഞ്ഞാ കൊണ്ട് പോയത്. ഇപ്പൊ മാസം മൂന്നായി.. അറ്റന്ടന്‍സ് ഷോര്‍ട്ടേജ് അധികം വന്നാല്‍ ചിത്രഗുപ്തന്‍ അലമ്പുണ്ടാക്കും"
ദേവേന്ദ്രന്‍ മറുപടി പറഞ്ഞു...
" സഖാവെ... ഈ നരകം സ്വര്‍ഗം അങ്ങനെയൊന്നുമില്ല... അതെല്ലാം വെറും 'പേറ്റി ബൂര്‍ഷ്വാ" കാഴ്ച്ചപാടാണ്.. ഞാന്‍ അല്പം തിരക്കിലാ... 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' വായിച്ച്കൊണ്ടിരിക്കാ.. ഇതിന്റെ ഒരായിരം കോപ്പി ഞാനങ്ങോട്ടു കൊടുത്തയക്കുന്നുണ്ട്... സഖാവിന്റെ ഫുള്‍ ടീമിനും വിതരണം ചെയ്യണം . നമുക്കൊന്ന് സംഘടിക്കണം"
---------------------------

1 comment:

  1. Dear Patish,

    I failed to get the funny vain of the story.
    Is that Marx could convert even Devendran a disciple to the brand of marxism which has become an empty coccoon?
    Does it try to JUSTIFY the conventional communist CPI and CPM leaders transformation by putting Marx into a similar situation ?
    I did not get the gist . ashok.

    ReplyDelete